വാരിജോത്ഭവനാദിയാകിയ ദേവന്മാരും (9.6.14)
ഹരി ഓം.
6.
"വാരിജോത്ഭവനാദിയാകിയ ദേവന്മാരും
നാരദപ്രമുഖന്മാരാകിയ മുനികളും
വാരിജശരാരാതിപ്രാണനാഥയും
മമ വാരിജമകളായ ദേവിയും തുണയ്ക്കേണം."
താമരയിൽ നിന്ന് ഉത്ഭവിച്ചവൻ ബ്രഹ്മാവ്. ബ്രഹ്മാവ് തുടങ്ങിയ ദേവന്മാരും നാരദമുനിയും മറ്റു മഹാമുനികളും, കാമദേവനെ നിഗ്രഹിച്ച ശ്രീ മഹാദേവനും പാർവ്വതീ ദേവിയും, ബ്രഹ്മപുത്രിയായ ദേവിയും അനുഗ്രഹിക്കണേ.
"കാരണഭൂതന്മാരാംബ്രാഹ്മണരുടെ
ചരണാരുണാംബുജലീനപാംസുസഞ്ചയം
മമചേതോദർപ്പണത്തിന്റെ മാലിന്യമെല്ലാം തീർത്തു
ശോധന ചെയ്തീടുവാനാവോളം വന്ദിക്കുന്നേൻ."
സദ്ഗുരുക്കന്മാരുടെ പാദപങ്കജങ്ങളിലെ ധൂളികൾ മതി മനസ്സിൽ അടിഞ്ഞുകൂടി കിടക്കുന്ന അജ്ഞാനമാകുന്ന മനോമാലിന്യങ്ങൾ എല്ലാം കഴുകിക്കളഞ്ഞു വൃത്തിയാക്കുവാൻ. പൊടിപിടിച്ചു കിടക്കുന്ന കണ്ണാടി എത്ര വിലപിടിപ്പുള്ളതാണെങ്കിലും അതിൽ നമ്മുടെ പ്രതിബിംബം വ്യക്തമായി പ്രതിഫലിക്കുകയില്ല. അതിനാൽ കൃപാസാഗരമാകുന്ന ഗുരുനാഥപരമ്പരയുടെ കൃപയാൽ മനോമാലിന്യമെല്ലാം കളഞ്ഞ് ചിത്തശുദ്ധി വരുവാൻ അനുഗ്രഹിക്കണേ, അതിനായി ആവോളം വന്ദിക്കുന്നേൻ.
No comments:
Post a Comment