വാണീടുകനാരതമെന്നുടെ നാവുതന്മേൽ വാണിമാതാവേ!
ഹരി ഓം.
3
വാണീടുകനാരതമെന്നുടെ നാവുതന്മേൽവാണിമാതാവേ! വർണ്ണവിഗ്രഹേ! വേദാത്മികേ!
നാണമെന്നിയേ മുദാ നാവിന്മേൽ നടനംചെയ്കേണാങ്കാനനേ ! യഥാ കാനനേ ദിഗംബരൻ!
വാരിജോത്ഭവമുഖവാരിജവാസേ ! ബാലേ!വാരിധിതന്നിൽ തിരമാലകളെന്നപോലെ
ഭാരതീ പദാവലി തോന്നേണം കാലേ കാലേപാരാതെ സലക്ഷണം മേന്മേൽ മംഗലശീലേ!
വാണിമാതാവേ! സരസ്വതീ ദേവീ ! ഇടമുറിയാതെ എന്റെ നാവിൽ വാണീടേണമേ! മടിച്ചിടാതെ, നാണിച്ചു നിൽക്കാതെ എന്റെ നാവിന്മേൽ എപ്പോഴും നൃത്തം ചെയ്യണേ ദേവീ .. ദിക്കുകൾ വസ്ത്രങ്ങളാക്കി, വസ്ത്രങ്ങൾക്ക് വേണ്ടിപോലും അലയാതെ, ഒന്നും തന്നെ വേണമെന്ന ആഗ്രഹമില്ലാതെ; ആനന്ദനടനം ആടുന്ന ശ്രീ പരമേശ്വരനെപ്പോലെ സദാ എന്റെ നാവിൽ വിളയാടണേ! ബ്രഹ്മാവിന്റെ മുഖപത്മത്തിൽനിന്നുവന്ന വേദസാഗരത്തിൽ വസിക്കുന്നവളേ! ബാലേ! ആ വേദസാഗരത്തിലെ തിരമാലകളെപ്പോലെ ഒന്നിനു മേൽ ഒന്നായിട്ട് ഭാരതീ പദാവലികളായി എന്റെ മനസ്സിൽ സമയാസമയങ്ങളിൽ തോന്നിക്കേണമേ സർവ്വ മംഗളപ്രദായിനീ! സരസ്വതീ ദേവീ!
ഈ വരികളുടെ അർത്ഥം വരുന്ന ഒരു പഴയ കീർത്തനമാണ് മനസ്സിലേക്ക് ഓടി എത്തുന്നത് :
"നമശ്ശിവായ ആദിയായോരക്ഷരങ്ങൾകൊണ്ടു ഞാൻ
ചുരുക്കി നല്ല കീർത്തനങ്ങൾ ചൊല്ലുവാൻ ഗണേശനു
മനസ്സിൽ വന്നുദിപ്പദിന്നനുഗ്രഹിക്ക വാണിയും
നമ:ശിവായ പാർവ്വതീശ പാപനാശനാ ഹരേ!!"
No comments:
Post a Comment