Tuesday, January 27, 2015

“The Knower” - by Late Sri M.P.B. Nair

My father-in-law Late Sri M.P.B. Nair’s poems.

“The Knower”

In thought the idea of bondage arise,
In thought is born the desire to be free.
Seers who attained the highest proclaim
To guide earnest souls who seek lasting peace!

You were never born, and you will never die,
You were never bound but are ever free
Neither a doer, nor an enjoyer of joy,
You remain as Witness, the Knower of all!

The Knower alone can witness the doing,
The Knower alone is witness of the past,
The Knower alone can speak of a thought,
That Knower you are, as Consciousness Pure.

Stand firm as the Knower, and rise above mind,
Or banish all thought in “Consciousness am I”
Neither a doer, nor an enjoyer be –
It’s the mind that craves to do and enjoy.

That Changeless Principle, the Ultimate Truth,
The Ground on which all ideas arise,
The goal that you seek by action and thought,

Isn’t far away, if thus you recognize!

Wednesday, January 21, 2015

Grand child of mine. (2.4.2008)



                                                   
When I realized
God had placed,
His precious Gift
 In daughter-in-law,
I found sweet a treasure
Equipped with all measure,
It’s hard to fathom
My boundless joy!

I thanked and thanked,
For this Gift I treasure,
For all His kind
And generous measure.

Oh, who’s in there, a boy?
 Or a girl? I never asked God.
His Gifts are to enjoy
And ever, best indeed.

A Gift of surprise,
Nine months of suspense,
Kept me elated
On top of the world!

With much back ache,
And morn sickness, a lot,
Babe, kept mom awake,
Or more in sleep, I know not!

I told her, this is a time
We live not for us
Waiting for the time
And praying all the time.

I sit talking to my babe
From across the seas,
Sending my love and care
 Always, in case, it needs.

 Feeding through my thoughts
                                                  Satiating its hunger,
So as to enjoy its world
Full of vivid wonder.

Though in womb,
But not that of mine,
I heard its voice
Quite very well-known,
Divine Gift of mine
Oh, it’s babe, my own!

Wednesday, January 14, 2015

Ramayanam -6

വാരിജോത്ഭവനാദിയാകിയ ദേവന്മാരും (9.6.14)


ഹരി ഓം.
6.

"വാരിജോത്ഭവനാദിയാകിയ ദേവന്മാരും
നാരദപ്രമുഖന്മാരാകിയ മുനികളും
വാരിജശരാരാതിപ്രാണനാഥയും
മമ വാരിജമകളായ ദേവിയും തുണയ്ക്കേണം."

താമരയിൽ നിന്ന് ഉത്ഭവിച്ചവൻ ബ്രഹ്മാവ്‌. ബ്രഹ്മാവ്‌  തുടങ്ങിയ ദേവന്മാരും നാരദമുനിയും മറ്റു മഹാമുനികളും, കാമദേവനെ നിഗ്രഹിച്ച ശ്രീ മഹാദേവനും പാർവ്വതീ ദേവിയും, ബ്രഹ്മപുത്രിയായ ദേവിയും അനുഗ്രഹിക്കണേ. 

"കാരണഭൂതന്മാരാംബ്രാഹ്മണരുടെ
ചരണാരുണാംബുജലീനപാംസുസഞ്ചയം
മമചേതോദർപ്പണത്തിന്റെ മാലിന്യമെല്ലാം തീർത്തു
ശോധന ചെയ്തീടുവാനാവോളം വന്ദിക്കുന്നേൻ."

സദ്ഗുരുക്കന്മാരുടെ പാദപങ്കജങ്ങളിലെ ധൂളികൾ മതി മനസ്സിൽ അടിഞ്ഞുകൂടി കിടക്കുന്ന അജ്ഞാനമാകുന്ന മനോമാലിന്യങ്ങൾ എല്ലാം കഴുകിക്കളഞ്ഞു വൃത്തിയാക്കുവാൻ. പൊടിപിടിച്ചു കിടക്കുന്ന കണ്ണാടി എത്ര വിലപിടിപ്പുള്ളതാണെങ്കിലും അതിൽ നമ്മുടെ പ്രതിബിംബം വ്യക്തമായി പ്രതിഫലിക്കുകയില്ല. അതിനാൽ കൃപാസാഗരമാകുന്ന ഗുരുനാഥപരമ്പരയുടെ കൃപയാൽ മനോമാലിന്യമെല്ലാം കളഞ്ഞ് ചിത്തശുദ്ധി വരുവാൻ അനുഗ്രഹിക്കണേ, അതിനായി ആവോളം വന്ദിക്കുന്നേൻ. 

Ramayanam -5

രാമനാമത്തെസ്സദാകാലവും ജപിച്ചീടും കാമനാശനൻ ഉമാവല്ലഭൻ മഹേശ്വരൻ (8.6.14)


ഹരി ഓം.
5.

"നാന്മറനേരായ രാമായണം ചമയ്ക്കയാൽ നാന്മുഖനുളളിൽ ബഹുമാനത്തെ വളർത്തൊരു
വാല്മീകി കവിശ്രേഷ്ഠനാകിയ മഹാമുനി-താൻ മമ വരം തരികെപ്പൊഴും വന്ദിക്കുന്നേൻ.
രാമനാമത്തെസ്സദാകാലവും ജപിച്ചീടും കാമനാശനൻ ഉമാവല്ലഭൻ മഹേശ്വരൻ
ശ്രീമഹാദേവൻ പരമേശ്വരൻ സർവ്വേശ്വരൻ മാമകേ മനസി വാണീടുവാൻ വന്ദിക്കുന്നേൻ."

'മറ' എന്നാൽ 'വേദം'. വേദം എന്നാൽ അറിവ്. 'നാന്മറ' എന്നാലോ നാല് വേദങ്ങൾ.  
അറിവിനെ നാലായി വ്യസിച്ചു എന്നേയുള്ളൂ വേദം അല്ലെങ്കിൽ അറിവ് ഒന്നുതന്നെ, 
അതിനാൽ കൃഷ്ണദ്വൈപായനമുനി' വ്യാസൻ' എന്ന പേരിൽ അറിയപ്പെടുവാൻ ആരംഭിച്ചു. 

'നാന്മറ നേരായ രാമായണം' വേദങ്ങളിൽ പറയുന്ന 'സത്യ'ത്തെ കഥാരൂപത്തിൽ കാണിക്കുന്ന രാമായണം വേദങ്ങൾക്ക് തുല്യം തന്നെ. 
'നാന്മുഖൻ' ബ്രഹ്മാവാണ്. ആദി കാവ്യമായ രാമായണം രചിച്ച കവിശ്രേഷ്ഠനും മഹാമുനിയുമായ വാല്മീകി മഹർഷിയും അനുഗ്രഹിക്കണം, 
അതിനായിക്കൊണ്ട് ഞാനിതാ വന്ദിക്കുന്നേൻ. 

സാക്ഷാൽ ശ്രീ മഹാദേവൻ എപ്പോഴും രാമനാമമല്ലേ ജപിച്ചുകൊണ്ടിരിക്കുന്നത്, അങ്ങയുടെ നിരന്തരമായ താരകമന്ത്രമായ 'രാമനാമജപം' എന്റെ മനസ്സിനെ എപ്പോഴും ശ്രദ്ധ മുറിയാതെ ഓർമ്മിപ്പിച്ചുകൊണ്ടിരിക്കുമെന്ന് ഉറപ്പുള്ളതിനാൽ, അങ്ങയെ നമസ്ക്കരിക്കുന്നു. മോക്ഷത്തിനു തടസ്സമായിരിക്കുന്ന ആഗ്രഹങ്ങളെ ജനിപ്പിക്കുന്ന കാമദേവനെ നിഗ്രഹിച്ച ഉമാവല്ലഭനായ മഹേശ്വരൻ സർവ്വേശ്വരനായ ശ്രീ പരമേശ്വരൻ, എന്റെ മനസ്സിൽ വന്ന് സദാ വാണീടുവാൻ ഞാൻ അങ്ങയെ വന്ദിക്കുന്നേൻ. 

Ramayanam-4

വിഷ്ണുതന്മായാഗുണചരിത്രമെല്ലാം കണ്ട കൃഷ്ണനാം പുരാണകർത്താവിനെ വണങ്ങുന്നേൻ!


ഹരി ഓം.
4

"വൃഷ്ണിവംശത്തിൽവന്നു കൃഷ്ണനായ്പിറന്നോരു വിഷ്ണുവിശ്വാത്മാ വിശേഷിച്ചനുഗ്രഹിക്കേണം.
വിഷ്ണുജോത്ഭവസുതനന്ദനപുത്രൻ വ്യാസൻ വിഷ്ണുതാൻതന്നെ വന്നു പിറന്ന തപോധനൻ!
വിഷ്ണുതന്മായാഗുണചരിത്രമെല്ലാം കണ്ട കൃഷ്ണനാം പുരാണകർത്താവിനെ വണങ്ങുന്നേൻ!"

വൃഷ്ണി വംശത്തിൽ ശ്രീ കൃഷ്ണനായി വന്നു പിറന്ന സാക്ഷാൽ വിഷ്ണുഭഗവാൻ നാരായണൻ, വിശേഷിച്ച് അനുഗ്രഹിക്കണേ. ശ്രീ കൃഷ്ണനായി -  (ഒരു വ്യക്തിഭാവത്തോടെയല്ല), സാക്ഷാൽ  ശ്രീ കൃഷ്ണപരമാത്മാവായിത്തന്നെ മനസ്സിൽ സ്മരിച്ചു പ്രാർത്ഥിക്കുകയാണ്. വിഷ്ണുഭഗവാനിൽ നിന്നുണ്ടായ താമരയിൽ ജനിച്ച ബ്രഹ്മാവിന്റെ പുത്രൻ  വസിഷ്ടൻ വസിഷ്ടന്റെ മകൻ ശക്തി ശക്തിയുടെ മകൻ പരാശരൻ  പരാശരമഹർഷിയുടെ മകൻ വ്യാസമഹർഷി.... (അച്ഛൻ 'കാരണം' മകൻ 'കാര്യം'; അച്ഛൻ തന്നെ മകനും! 'സ്വർണ്ണം തന്നെ സ്വർണ്ണാഭരണത്തിന്റെ കാരണം') സാക്ഷാൽ  വിഷ്ണുഭഗവാൻ    തന്നെ വ്യാസ മഹർഷിയായി വന്ന ... തപസ്സു തന്നെ ധനമായിട്ടുള്ള തപസ്വി.  "സ്വർണ്ണം തന്നെ സ്വർണ്ണാഭരണത്തിന്റെ കാരണം" എന്ന പോലെ "ഭഗവാൻ വിഷ്ണു തന്നെ വ്യാസഭഗവാനായി വന്നിരിക്കുന്നു!"  പരാശരമുനിയുടെയും സത്യവതിയുടെയും പുത്രനായി 'കൃഷ്ണൻ' എന്ന പേരിൽ  'ദ്വീപിൽ' ജനിച്ചതു കൊണ്ട് 'കൃഷ്ണദ്വൈപായനൻ' എന്ന പേര് ഉണ്ടായി. വേദങ്ങളെ വ്യസിച്ചതിനാൽ വേദവ്യാസൻ എന്ന പേരിൽ അറിയപ്പെട്ടു. 

പുരാണ ഇതിഹാസങ്ങളുടെ രചയിതാവായ വേദവ്യാസ ഭഗവാനേ! അങ്ങയെ സാഷ്ടാംഗം നമസ്ക്കരിക്കുന്നു. (എന്തെങ്കിലും എഴുതിയത് കൊണ്ട് മാത്രം ആരും നമസ്ക്കാരാർഹരായി മാറുന്നില്ലല്ലോ. പക്ഷെ വിഷ്ണു ഭഗവാന്റെ മായാശക്തിയെ നന്നായി അറിയാവുന്ന തപോധനൻ ആയ അങ്ങ് എഴുതിയതെല്ലാം പ്രമാണം തന്നെ എന്ന ഉറച്ച ബോദ്ധ്യം ഉള്ളതിനാൽ അങ്ങ് നമസ്ക്കാര-യോഗ്യനാണ്). 

ഇവിടെ "പരമ്പര"-യെ സൂചിപ്പിചിരിക്കുന്നതും ശ്രദ്ധേയമാണ്. എന്തൊക്കെ രൂപ ഭാവങ്ങൾ മാറിയാലും സ്വർണ്ണം കൊണ്ടുണ്ടാക്കിയ ആഭരണങ്ങൾ എല്ലാം സ്വർണ്ണം തന്നെ എന്ന് പറയുന്ന പോലെ, ഭഗവാൻ വിഷ്ണുവിൽ നിന്ന് വന്ന വ്യാസമഹർഷിയും ആ ദിവ്യത്വം ഉൾക്കൊള്ളുന്നു. ഗുരു പരമ്പരയിലും നമുക്ക്  പരമഗുരുവിന്റെ സാന്നിദ്ധ്യം പലപ്പോഴും അനുഭവപ്പെടും.  

Ramayanam-3

വാണീടുകനാരതമെന്നുടെ നാവുതന്മേൽ വാണിമാതാവേ!


ഹരി ഓം.
3
വാണീടുകനാരതമെന്നുടെ നാവുതന്മേൽവാണിമാതാവേ! വർണ്ണവിഗ്രഹേ! വേദാത്മികേ!
നാണമെന്നിയേ മുദാ നാവിന്മേൽ നടനംചെയ്കേണാങ്കാനനേ ! യഥാ കാനനേ ദിഗംബരൻ!
വാരിജോത്ഭവമുഖവാരിജവാസേ ! ബാലേ!വാരിധിതന്നിൽ തിരമാലകളെന്നപോലെ
ഭാരതീ പദാവലി തോന്നേണം കാലേ കാലേപാരാതെ സലക്ഷണം മേന്മേൽ മംഗലശീലേ!

വാണിമാതാവേ! സരസ്വതീ ദേവീ ! ഇടമുറിയാതെ എന്റെ നാവിൽ വാണീടേണമേ! മടിച്ചിടാതെ, നാണിച്ചു നിൽക്കാതെ എന്റെ നാവിന്മേൽ എപ്പോഴും നൃത്തം ചെയ്യണേ ദേവീ .. ദിക്കുകൾ വസ്ത്രങ്ങളാക്കി, വസ്ത്രങ്ങൾക്ക് വേണ്ടിപോലും അലയാതെ, ഒന്നും തന്നെ വേണമെന്ന ആഗ്രഹമില്ലാതെ; ആനന്ദനടനം ആടുന്ന ശ്രീ പരമേശ്വരനെപ്പോലെ സദാ എന്റെ നാവിൽ വിളയാടണേ! ബ്രഹ്മാവിന്റെ മുഖപത്മത്തിൽനിന്നുവന്ന വേദസാഗരത്തിൽ വസിക്കുന്നവളേ! ബാലേ! ആ വേദസാഗരത്തിലെ തിരമാലകളെപ്പോലെ ഒന്നിനു മേൽ ഒന്നായിട്ട്  ഭാരതീ പദാവലികളായി എന്റെ മനസ്സിൽ സമയാസമയങ്ങളിൽ തോന്നിക്കേണമേ സർവ്വ മംഗളപ്രദായിനീ! സരസ്വതീ ദേവീ!

ഈ വരികളുടെ അർത്ഥം വരുന്ന ഒരു പഴയ കീർത്തനമാണ് മനസ്സിലേക്ക് ഓടി എത്തുന്നത്‌ :

"നമശ്ശിവായ ആദിയായോരക്ഷരങ്ങൾകൊണ്ടു ഞാൻ 
ചുരുക്കി നല്ല കീർത്തനങ്ങൾ ചൊല്ലുവാൻ ഗണേശനു 
മനസ്സിൽ വന്നുദിപ്പദിന്നനുഗ്രഹിക്ക വാണിയും 
നമ:ശിവായ പാർവ്വതീശ പാപനാശനാ ഹരേ!!"

Ramayanam-2

"ശ്രീരാമനാമംപാടിവന്ന പൈങ്കിളിപ്പെണ്ണേ!"


ഹരി ഓം ..
2.
"ശ്രീരാമനാമംപാടിവന്ന പൈങ്കിളിപ്പെണ്ണേ!ശ്രീരാമചരിതം നീ ചൊല്ലീടു മടിയാതെ.
ശാരികപ്പൈതൽ താനും വന്ദിച്ചു വന്ദ്യന്മാരെ ശ്രീരാമസ്മൃതിയോടെ പറഞ്ഞുതുടങ്ങിനാൾ.
കാരണനായ ഗണനായകൻ ബ്രഹ്മാത്മകൻകാരുണ്യമൂർത്തി ശിവശക്തിസംഭവൻ ദേവൻ
വാരണമുഖൻ മമ പ്രാരബ്ധവിഘ്നങ്ങളെ വാരണം ചെയ്തീടുവാനാവോളം വന്ദിക്കുന്നേൻ".

ശ്രീരാമനാമം പാടിക്കൊണ്ട് പറന്നുവന്ന 'പൈങ്കിളി' എഴുത്തച്ഛന്റെ മനസ്സ് തന്നെയല്ലേ ? തൈലധാരപോലെ മനസ്സിലെ ഭഗവദ് ചിന്തകൾ! പൈങ്കിളിയെക്കൊണ്ട് പറയിക്കുന്നതായി പറയുമ്പോൾ 'ഞാൻ പറയുന്നു' എന്ന അഹങ്കാരം അവിടെ ഉണ്ടാവുന്നില്ല. 

മറ്റൊരു കാര്യം കൂടിയുണ്ട് ഈ "തത്ത"യെ തന്നെ നിയോഗിക്കുവാൻ പ്രത്യേകത. ഏറ്റവും മൂത്തുപഴുത്ത മധുരമുള്ള ഫലം മാത്രമേ മരത്തിൽ നിന്ന് തത്ത കൊത്തൂ. 'ശാരികപ്പൈതൽ' ഉം 'ശുകൻ' ഉം അർത്ഥം തത്ത തന്നെ. ശ്രീമദ്‌ ഭാഗവതവും ഒരു തത്ത കൊത്തിയ പഴുത്ത ഫലത്തിന്റെ രസം തന്നെയാണല്ലോ. ചവക്കേണ്ട ബുദ്ധിമുട്ടുപോലും ഇല്ലെന്നാണ് 'പിബത ഭാഗവതം രസം ആലയം ...' എന്ന് ശ്രീമദ്‌ ഭാഗവതാമൃതത്തെക്കുറിച്ച് വ്യാസഭഗവാന്റെ പുത്രനായ ശ്രീ ശുകബ്രഹ്മർഷി എന്ന തത്ത കൊത്തിതന്നതിൽ നിന്ന് നാം മനസ്സിലാക്കേണ്ടത്.

വിഘ്നങ്ങളൊക്കെ നമ്മുടെ മനസ്സു തന്നെയാണ് ആദ്യമായി ഉണ്ടാക്കുന്നത്. അതിനാൽ ശ്രീരാമചരിതം മടിക്കാതെ പറയൂ എന്ന് എഴുത്തച്ഛൻ മനസ്സിന് അനുമതി കൊടുത്ത് പറയുകയാവാം. തടസ്സങ്ങൾ ഉണ്ടാവാതിരിക്കാൻ മനസ്സ് ആദ്യം വന്ദിക്കേണ്ടവരെയൊക്ക വന്ദിച്ചു സർവ്വജ്ഞനായ ഭഗവാനെ സ്മരിച്ചു എന്നിട്ട് പറഞ്ഞു തുടങ്ങി. എന്തു തുടങ്ങുമ്പോഴും ഭഗവദ് സ്മരണയും ഗുരുസ്മരണയും വേണമെന്ന് വീണ്ടും വീണ്ടും നമ്മെ ഓർമ്മിപ്പിക്കുകയാണ്.

ഗണങ്ങളുടെ പതിയായ ഗണപതി ഭഗവാനേ! പരമശിവനും പാർവ്വതീദേവിയുടേയും പുത്രനായ ദേവാ! ഗജമുഖ! എന്റെ പൂർവ്വകർമ്മഫലവശാൽ, പ്രാരബ്ധവശാൽ, വിഘ്നങ്ങൾ ഉണ്ടാകുന്നുവെങ്കിൽ അതിന് ഉത്തരവാദി ഞാൻ തന്നെയെങ്കിലും, കാരുണ്യ മൂർത്തിയായ വിഘ്നേശ്വരാ! സർവ്വ തടസ്സങ്ങളും നിവാരണം ചെയ്തീടുവാൻ ആവുന്നത്രയും വന്ദിക്കുന്നു.

Ramayanam-1

ഹരി ഓം ..
സാനന്ദരൂപം സകലപ്രബോധം
ആനന്ദഗാനാമൃത പാരിജാതം
മനുഷ്യപത്മേഷു ജഗല്‍ സ്വരൂപം
പ്രണമ്യ തുഞ്ചത്തെഴുമാചാര്യപാദം....__/\__
ശ്രീരാമ! രാമ! രാമ! ശ്രീരാമചന്ദ്ര! ജയ! 
ശ്രീരാമ! രാമ രാമ! ശ്രീരാമഭദ്ര! ജയ
ശ്രീരാമ! രാമ രാമ! സീതാഭിരാമ ! ജയ!
ശ്രീരാമ! രാമ രാമ! ലോകാഭിരാമ! ജയ!
ശ്രീരാമ! രാമാ രാമ! രാവണാന്തക രാമ!
ശ്രീരാമ! മമ ഹൃദി രമതാം രാമ രാമ!
ശ്രീരാഘവാത്മാരാമ! ശ്രീരാമ രമാപതേ!
ശ്രീരാമ! രമണീയവിഗ്രഹ! നമോസ്തു തേ.

"ശ്രീരാമാ" - എന്ന പ്രാർത്ഥനയോടെ എഴുത്തച്ഛൻ അദ്ധ്യാത്മരാമായണം കിളിപ്പാട്ടിന് ആരംഭം കുറിക്കുന്നു. ഏതൊരു കാര്യവും തുടങ്ങുമ്പോൾ ഈശ്വരസ്മരണയോടെ തുടങ്ങണം എന്ന് നമുക്ക് ഓർമ്മിപ്പിച്ചു തരുകയും കൂടിയാണ്.

"രാമ രാമ രാമ! ശ്രീ രാമചന്ദ്ര! ജയ!' - താപത്രയങ്ങൾ നീക്കി, അജ്ഞാനാന്ധകാരത്തിൽ പെട്ടുഴലുന്നവർക്ക് പൂർണ്ണചന്ദ്രനെപ്പോലെ പ്രകാശം പകരുന്ന ശ്രീരാമചന്ദ്ര പ്രഭു .. അങ്ങ് ജയിക്കട്ടെ...ഭഗവാന് ജയവും തോൽവിയും ഉണ്ടോ ?..'അങ്ങ് ഞങ്ങളുടെയുള്ളിൽ ഉണരട്ടെ' എന്നാണ്. സർവ്വാന്തർയാമിയായ ഭഗവാനെ നമ്മുടെ ഉള്ളിലും ഉണ്ടെന്ന ബോധ്യം വരുന്നത് വരെ നാം ശരീരബോധത്തിൽ ആണല്ലോ. 'ശ്രീരാമഭദ്ര! ജയ!' ഭദ്രം എന്നാൽ മംഗളം; മംഗളത്തെതരുന്ന ഭഗവാനേ..ലോകത്തിനെ മുഴുവനും ആനന്ദിപ്പിക്കുന്ന ശ്രീരാമദേവാ. നമ്മുടെയൊക്കെ ഉള്ളിലുള്ള കാമ-ക്രോധ-മദ-മാത്സര്യ-ആദികളായ ഷട് വൈരികളെ വേരോടെ പിഴുതെറിയുവാൻ അവരുടെ നായകനായ, രാജാവായ 'ആഗ്രഹത്തെ' (സ്വാർത്ഥതാൽപ്പര്യമാകുന്ന രാവണനെ) ഇല്ലായ്മ ചെയ്യുക അത്ര എളുപ്പമല്ല. ഒന്നാമത് ആ 'ലങ്ക' (മനസ്സ്) യിലേക്ക് ചെന്നെത്തുക എന്ന കടമ്പ തന്നെ. വിസ്താരമേറിയ സഗാരത്തിന്റെ മറുകരെ എത്തിയാൽ തന്നെ കണ്ണഞ്ചിക്കുന്ന സ്വർണ്ണവർണ്ണമായ കോട്ടകൾ, കൊട്ടാരങ്ങൾ, അതിൽ കിടങ്ങുകൾ പലതരം ഇതൊക്കെ കണ്ടു ഭ്രമിച്ചു പോയാൽ കടക്കുവാനും സാധിക്കില്ല. മനസ്സിലേക്ക് കടന്നാലും അകത്തുള്ള രാക്ഷസകുലത്തെ കണ്ടു പിടിക്കുവാനും നമുക്ക് ഭഗവാന്റെ സഹായമില്ലാതെ സാധിക്കുമോ ? ഭഗവാൻ ആ ലങ്കയാകുന്ന മനസ്സിലെ രാക്ഷസരാജാവാകുന്ന 'കാമൻ'-നെ വധിക്കുന്നതിലൂടെ മോക്ഷം പ്രദാനം ചെയ്തു. (കാമ ഏഷ ക്രോധ ഏഷ ..എന്ന് ഭഗവദ് ഗീതയിൽ ഭഗവാൻ പറഞ്ഞിട്ടില്ലേ ? ഈ ആഗ്രഹം തന്നെ മുഖ്യൻ). ഈ ഷട് വൈരികൾ വിളയാടിക്കൊണ്ടിരുന്നതുകൊണ്ടാണ് ചിത്തം 'അച്യുതന് വിളയാടുവാൻ പറ്റാത്തതാക്കി' തീർത്തത്. (ഹരിനാമകീർത്തനം). ഭഗവാൻ രാവണനെ വധിച്ച്‌ ചിത്തശുദ്ധി വരുത്തിയിട്ട് നമ്മുടെ ഹൃദയത്തിൽ സദാ വസിക്കുന്നതായി നമുക്ക് അനുഭവം ഉണ്ടാക്കി തരുമെന്ന പൂർണ്ണ ശ്രദ്ധാവിശ്വാസങ്ങളോട് കൂടി തുഞ്ചത്തു രാമാനുജൻ എഴുത്തച്ഛൻ ശ്രീരാമദേവനെ നമിക്കുന്നു നമ: അസ്തു തേ ഭഗവൻ. നാരായണാ അഖിലഗുരോ ഭഗവൻ നമസ്തേ.

(തുടരും)

Gopalan (17.6.2014)

കാലി മേയ്ക്കുന്ന ഉണ്ണിക്കണ്ണനെ എപ്പോഴും ഓർക്കും. കണ്ണന്റെ സ്ഥാനത്ത് ഞാൻ ആയിരുന്നെങ്കിൽ എന്ന് ഓർത്തുനോക്കി. ഗോക്കളെ പുറത്തേക്കു വിട്ടാൽ തിരിച്ചു വീട്ടിലേക്ക് എല്ലാവരേയും സുരക്ഷിതമായി എത്തിക്കുക എന്ന പ്രവൃത്തി അത്ര എളുപ്പമുള്ളതല്ല. ഗേറിന് പുറത്തിറങ്ങുമ്പോൾ വഴിയരികിൽ കാണുന്ന ഉണങ്ങിയ പുല്ലുകൾ മുതൽ തിന്നു തുടങ്ങും. ചിലർ നടക്കും അവരുടെ പുറകേ സ്വപ്നലോകത്തിലെന്നപോലെ മറ്റു ചില പശുക്കൾ അനുഗമിക്കും. വഴിയിലെ വാഹനങ്ങളുടെ ചെവി തുളക്കുന്ന ഹോണ്‍ ശബ്ദങ്ങൾ കേൾക്കാഞ്ഞിട്ടൊന്നുമല്ല, കേട്ട ഭാവമില്ലാതെയങ്ങു പോകും. ചിലപ്പോഴൊക്കെ ചെറുവടിയും കൊണ്ട് ഗോപാലകൃഷ്ണന്റെ ഒരു വരവുണ്ട്. അതോടെ എല്ലാവരും നേരെയാവും. കുറച്ചു കഴിയുമ്പോൾ ദൂരെ ഇളം പച്ചനിറത്തിലുള്ള പുല്ലുകൾ കാണാറാകും. അതോടെ അങ്ങോട്ട്‌ വേഗത്തിൽ നടക്കും. 

സംസ്കൃതത്തിൽ 'ഗോ' എന്നാൽ നമ്മുടെ ഇന്ദ്രിയങ്ങൾ എന്നും അർത്ഥമുണ്ടത്രേ! ഈ പുറത്തേക്കോടുന്ന ഇന്ദ്രിയങ്ങളെ മേയ്ക്കാനും ഒരു വലിയ പണിയാണേ! ചിലർക്ക് കാണുന്നതെല്ലാം വേണം, നമുക്ക് വേണ്ടതാണോ അല്ലയോ എന്ന വിവേചനമില്ല. ചിലർക്കാണെങ്കിൽ വാസന കേൾക്കുമ്പോഴേ അകത്താക്കുവാൻ മോഹം. മറ്റു ചിലർക്ക് നിയന്ത്രണം ഇല്ലാതെ ഇന്ദ്രിയങ്ങൾ പോകുന്ന വിഷയങ്ങളിലേക്ക് വീണ്ടുവിചാരമില്ലാതെ ഒറ്റപ്പോക്കാണ്. ഇത് നല്ലതിനല്ല എന്നുറപ്പുള്ള ഗോ-പാലന്റെ വിളിയോ വടിയോ പുറകേ വരുന്ന വാഹനങ്ങളാകുന്ന ആചാര്യന്മാരുടെ ഘോഷങ്ങളോ കേൾക്കുന്നതേയില്ല. 'നയിക്കുന്നവൻ ആരാ'ണെന്ന ബോധം കന്നുകാലികൾക്കെന്നല്ല പലപ്പോഴും നമുക്കും ഉണ്ടാവാറില.

പുറത്തേക്ക് ഓടുന്ന ഇന്ദ്രിയങ്ങളെ തെളിച്ച് ഭഗവാൻ "സ്വ-ഭവനത്തിലേക്ക്" കൊണ്ടുവരുമ്പോൾ നമ്മുടെ പരിപൂർണ്ണ സമർപ്പണം ഉണ്ടായാൽ മാത്രം മതി. 

a sloka from Vidura Neeti (Mahabharata)

एकया द्वे  विनिश्चित्य त्रींश्चतुर्भिर वशे कुरु
पञ्च जित्वा विदित्वा षड् सप्त हित्वा सुखी भव 

(Mahabharatam/Udyogaparvam(5th parva)/Vidura Neeti/adhyayam 33/sloka 43)

"ഏകയാ ദ്വേ വിനിശ്ചിത്യ ത്രീംശ്ചതുർഭിർ വശേ കുരു.
പഞ്ച ജിത്വാ വിദിത്വാ ഷഡ് സപ്ത ഹിത്വാ സുഖീ ഭവ"
meaning:
2 should be should be discriminated by means of 1;
3 should be subdued by means of 4;
5 should be conquered by knowing the 6;
7 should be abstained and you can be ever happy. (a sloka from Vidura Neeti).
Discriminating the  TWO
(what  is  to be  done and what is not to bedone),
by means of the ONE (the intellect),
bring under thy subjection the  THREE
(friend,  enemy  and the  or neutral person)
by means of FOUR
(the four means of success against  an  enemy
 asama,reconciliation  or  negotiation; daana,  bribery; bheda,  sowing dissensions  and  danda, punishment),
and  also  conquering the FIVE
(senses  of  perception)
and  knowing  the SIX
(six expedients to be used in foreign politics
 sandhi, vigraha,yana, aasana, dvaidhi bhava and samshraya)
and abstaining from  the  SEVEN
(woman, gambling,  hunting,  intoxicants, harsh speech,  harsh  punishment and  amassing  wealth using unjust means),
BE HAPPY..
"ഒരു ബുദ്ധിമാനായ രാജാവ്‌ ഒന്നിന്റെ സഹായം കൊണ്ട് രണ്ടിനെ തിരിച്ചറിയണം.
നാലുകൊണ്ട് മൂന്നിനെ നിയന്ത്രിയ്ക്കണം. അഞ്ചിനെ അയാള്‍ ജയിയ്ക്കണം.
ആറിനെ അറിയണം. ഏഴിനെ വര്‍ജ്ജിച്ചു സുഖിക്കണം. അവ ഏതെല്ലാമെന്നു ഞാനങ്ങയെ ബോദ്ധ്യപ്പെടുത്താം".

നിർമ്മലപ്രജ്ഞയാകുന്ന ഒന്ന് കൊണ്ട്
ആത്മാവെന്നും അനാത്മാവെന്നും ഉള്ള രണ്ടിനെ തിരിച്ചറിഞ്ഞ്
ശമം ദമം ഉപരമം ശ്രദ്ധ എന്നീ നാല് കൊണ്ട്
കാമ ക്രോധ ലോഭങ്ങൾ ആകുന്ന മൂന്നിനെ സ്വാധീനിച്ച്
കണ്ണ് മൂക്ക് ത്വക്ക് നാക്ക് ചെവി എന്നീ പഞ്ചേന്ദ്രിയങ്ങളെ അടക്കി
വിശപ്പ്‌ ദാഹം ശോകം മോഹം ജര മൃത്യു എന്നീ ഷഡ് ഊർമ്മികളെ അറിഞ്ഞ്
പഞ്ചേന്ദ്രിയങ്ങളും മനോ ബുദ്ധികളുമാകുന്ന എഴിനെ നശിപ്പിക്കാൻ കഴിഞ്ഞാൽ
സംസാരബാധ കേവലം നീങ്ങി സുഖിയായിത്തീരാം
എന്നാണ് ആദ്ധ്യാത്മപക്ഷത്തിലെ താൽപ്പര്യം എന്ന്
"ജ്ഞാനാനന്ദ സ്വാമികൾ - മഹാഭാരത സാരസർവ്വസ്വത്തിൽ" എഴുതിയിരിക്കുന്നത്
വായനക്കാർക്ക് വിദുരനീതിയിലെ "എങ്ങനെയായാൽ ഒരാൾക്ക്‌ സുഖിയായിക്കഴിയാമെന്ന് ഒറ്റ ശ്ലോകം കൊണ്ട്
വിദുരർ ധൃതരാഷ്ട്രർക്ക് പറഞ്ഞു കൊടുത്തത് ഇവിടെ കുറിക്കുന്നു.

Ratnakara, the Valmeeki (22.6.2014)

'ആകരം' എന്നാൽ 'രൂപം',' ഖനി' എന്നൊക്കെ അർത്ഥം. രത്നത്തിന്റെ ആകരമായിരുന്നു 'രത്നാകരൻ'. (ഉള്ളിലുള്ള രത്നഖനിയെക്കുറിച്ച് അജ്ഞാനികളായ നമ്മളും അറിയുന്നില്ലല്ലോ.!). ചെയ്തിരുന്നത് കാട്ടാളവൃത്തിയായിരുന്നെങ്കിലും ഒരിക്കൽ ഗുരുനാഥന്റെ കടാക്ഷമേറ്റാൽ,  താൻ ചെയ്തുവരുന്നത് തെറ്റാണെന്നു ബോദ്ധ്യപ്പെട്ടു പശ്ചാത്തപിച്ചാൽ ഗുരുനാഥന്റെ കാരുണ്യം കൊണ്ട് ഭഗവദ്നാമമന്ത്ര ജപത്തിനാൽ മന:ശുദ്ധി വന്നാൽ അതുവരെ തന്റെയുള്ളിൽ മറഞ്ഞിരുന്നിരുന്ന രത്നഖനിയെ, തന്റെ യഥാർത്ഥ സ്വരൂപമായ സച്ചിദാനന്ദക്കട്ടയെ, സാക്ഷാത്ക്കരിക്കുവാനാകു മെന്ന് രത്നാകരന്റെ കഥ നമുക്ക് കാണിച്ചു തരുന്നു. 'രാക്ഷസ' ചിന്തകൾ ഒഴുകിയിരുന്ന, കാട്ടാളവൃത്തി അനുഷ്ഠിച്ചിരുന്ന, രത്നാകരന് രാമമന്ത്രജപത്തിനാൽ 'സാക്ഷര' നാകുവാനും, മറ്റൊരു കാട്ടാളൻ  ചെയത പ്രവൃത്തിയിൽ മനസ്സിൽ അലിവു തോന്നാനും ശോകത്താൽ വാല്മീകി ശ്ലോകം രചിക്കുവാനും തുടർന്ന്  ഭഗവദനുഗ്രഹത്താൽ 'രാമദേവന്റെ അയനം' രചിക്കുവാനും പ്രാപ്തനായി. 

"മാ നിഷാദ പ്രതിഷ്ഠാം ത്വമഗമ: ശാശ്വതീ സമാ:
യൽ ക്രൗഞ്ചമിഥുനാദേകമവധീ: കാമമോഹിതം"
(ഈ ശ്ലോകത്തിന് രണ്ട് അർത്ഥം ഉണ്ടത്രേ)

1. "ഹേ കാട്ടാളാ! ക്രൗഞ്ചപക്ഷികളിൽ കാമമോഹിതനായ ഒന്നിനെ നീ നിഗ്രഹിച്ചതിനാൽ, അനശ്വരമായ ജീവിതം നിനക്ക് ലഭിക്കുന്നതല്ല; അഥവാ ജീവിക്കുവാൻ തന്നെ നീ അർഹനല്ല." (ഇത് ചൊല്ലിയത് വാൽമീകി മഹർഷിയാണ്; അതുകൊണ്ടു തന്നെ അമ്പ് എയ്തത് മറ്റൊരു കാട്ടാളൻ ആയിരുന്നു.)
2.  ലക്ഷ്മീ ദേവിയുടെ ഇരുപ്പിടമായവനേ, ശ്രീരാമചന്ദ്രാ! രാക്ഷസന്മാരിൽ അതികാമിയായ ഒരുവനെ (രാവണനെ) സംഹരിച്ച അവിടുത്തേക്ക്‌ ഒരിക്കലും നശിക്കാത്ത ശ്രേയസ്സ് സംജാതമായിക്കഴിഞ്ഞു." (ഇതാണ് രണ്ടാമത്തെ അർത്ഥം അതേ ശ്ലോകത്തിന്).

താപത്രയങ്ങൾ


താപത്രയങ്ങൾ എന്നാൽ ആധിഭൌതികം,ആധിദൈവികം & ആദ്ധ്യാത്മികം.

ആദ്ധ്യാത്മിക: അപി ദ്വിവിധ: ശരീരോമനസസ്തഥാ (വിഷ്ണു പുരാണം) - രണ്ടുതരത്തിലാണ് ആദ്ധ്യാത്മിക ദു:ഖങ്ങൾ ഉള്ളത്.
(1) ശാരീരികമായി ഉണ്ടാവുന്നത് - വിശപ്പ്‌, ദാഹം, രോഗം മുതലായവ.
(2) മാനസികമായി ഉണ്ടാവുന്നത് - കാമക്രോധഭയദ്വേഷലോഭമോഹവിഷാദജ: ശോകാസൂയാവമാനേർഷ്യാമാത്സര്യാഭിമാനസ്തഥാ (വിഷ്ണു പുരാണം).
(കാമം-ക്രോധം-ഭയം-ദ്വേഷം ലോഭം-മോഹം-വിഷാദം ശോകം അസൂയ അവമാനം ഈർഷ്യ മാത്സര്യം അഭിമാനം എന്നിങ്ങനെ).

ശീത-വാതോഷ്ണ-വർഷാംബു-വൈദ്യുതാദി സമുദ്ഭവ:
താപോ ദ്വിജവര ശ്രേഷ്ഠൈ: കഥ്യതേ ച ആധിദൈവിക: (വിഷ്ണു പുരാണം)
ആധിഭൗതികം, (ഭൂജാതരായിട്ടുള്ളവരിൽ നിന്ന് നേരിടേണ്ടിവരുന്ന ഉപദ്രവങ്ങൾ - അതായത് പക്ഷിമൃഗാദികൾ, കള്ളന്മാർ, മാനുഷ്യർ ഇവരിൽ നിന്ന് ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ ഇഴജന്തുക്കളിൽ നിന്നുണ്ടാകുന്ന പീടകൾ തുടങ്ങിയവയാണ് ആധിഭൗതികം എന്നദു:ഖം.

മൃഗപക്ഷിമനുഷ്യാദ്യൈ: പിശാചോരഗരാക്ഷസൈ:
സരീസൃപാദ്യൈശ്ച നൃണാം ജായതേ ച ആധിഭൌതിക: (വിഷ്ണു പുരാണം)
കൊടുങ്കാറ്റ്, വെള്ളപ്പൊക്കം, സുനാമി, കഠിനമായ തണുപ്പ്, ഇടിമിന്നൽ, ശക്തിയായ മഴ തുടങ്ങിയവ കൊണ്ട് ഉണ്ടാകുന്ന ബുദ്ധിമുട്ടുകളെയാണ് ആധിദൈവികം എന്നതിൽ പറയുന്നത്. അതായത് അതിന്റെയൊന്നും നിയന്ത്രണം നമ്മുടെ കയ്യിൽ അല്ലല്ലോ.