മുൻപിൽ അതാ ഒരു വെള്ളക്കടലാസ് ഇരിക്കുന്നു. ഇതുവരെ ഒരു ചിത്രം പോലും അതിൽ ആരും വരച്ചുകുറിച്ചിട്ടില്ല.
പക്ഷെ...'ഒന്നും കാണുന്നില്ല' എന്ന് തോന്നിപ്പിക്കുന്ന ആ വെള്ളക്കടലാസ് ഉണ്ടല്ലോ, അതൊരു ചിത്രകാരന്റെ കൈയ്യിൽ കിട്ടിയാലോ?
അദ്ദേഹത്തിന്റെ മനസ്സിലെ ഭാവനയാണ് വെള്ളക്കടലാസിലേക്കു നിറം പകരുന്നത്.
ഒരു വര, അതിനടുത്തൊരു വര, കുറച്ചകലെ ഒന്നു കുറുകെയായി മറ്റൊരു വര, എന്നിങ്ങനെ അദ്ദേഹത്തിന്റെ മനസ്സിലെ ഭാവന വിരൽതുമ്പിലൂടെ ഒഴുകുകയായി. കടലാസിന്റെ നിറം മറയ്ക്കുന്ന വരകളാണ് ചിത്രത്തിന് ജീവൻ പകരുന്നത്.
കണ്ടു നിൽക്കുന്നവർക്ക് ഒരു പക്ഷെ ആദ്യമൊക്കെ ഒന്നും പിടികിട്ടിയെന്നു വരില്ല. എന്തൊക്കെയോ കുത്തിവരയ്ക്കുന്ന പ്രതീതി.
കടലാസിൽ വരകളും നിറങ്ങളും കൊണ്ട് സത്ത്വനിറം മറഞ്ഞുകഴിയുമ്പോൾ നിറമുള്ള ചിത്രം തെളിയുകയായി.
അടിസ്ഥാനതത്വം അഗോചരമായിരിക്കുന്നു. മാറിക്കൊണ്ടിരിക്കുന്ന രൂപങ്ങളും അതിനു നാമിട്ട നാമങ്ങളും കൊണ്ട് "സത്യം" എന്നും മറഞ്ഞിരിക്കുന്നു!

No comments:
Post a Comment