ത്രിവിക്രമൻ വന്നു ഭൂമി യാചിച്ച നേരം
ത്രിലോകാധിപൻ താൻ ദാനശീലനെന്നും
മൂന്നടി മാത്രമെന്ന ബുദ്ധി ബാലിശമെന്നും
മുന്നിൽ കാണുന്നതോ വെറും ബാലനെന്നും
അഹങ്കാരമതിൽ മനസ്സിൽ മറ തീർക്കും കാലം
അഹം-മമാദികളല്ലാതൊന്നുമേ കണ്ടതില്ല
ബലി തന്റെ ഗർവ്വമടങ്ങിയോരു നേരം
ബലി കണ്ടു തൻ മുന്നിൽ വലിയോരു രൂപം!
No comments:
Post a Comment