"ഭഗവത് കൃപ"
(9.4.2008)
ഭഗവാന്‍റെ കൃപയാകും
മഴയില്‍നിന്നൊരുതുള്ളി
മതിയല്ലോ, മനതാരില്‍
വിത്തൊന്നു മുളയ്ക്കാനായ്.
ഭഗവാന്‍റെ കൃപയാകും
വെയിലിന്‍റെയൊരു രശ്മി
മതിയല്ലോ, മനതാരില്‍
പൂമൊട്ടുവിരിയാനായ്.
ഭഗവാന്‍റെ കൃപയാകും
നിലാവിന്‍റെയൊരുവെട്ടം
മതിയല്ലോ, മനതാരില്‍
വിളവെല്ലാം വിളയാനായ്.
ഭഗവാന്‍റെ കൃപയാകും
സത്സംഗത്തിനിടയായാല്‍
മതിയല്ലോ, മനതാരില്‍
തിരുനാമം ഉണരാനായ്.
ഭഗവാന്‍റെ കൃപയാകും
അറിവിന്‍റെ ശകലങ്ങള്‍
മതിയല്ലോ, നാമജപം
അവിരാമം തുടരാനായ്.
ഭഗവാന്‍റെ കൃപയാകും
ഗുരുനാഥന്‍ കനിഞ്ഞെന്നാല്‍
മതിയല്ലോ, നാമെല്ലാം
ജഗദീശനിലലിയാനായ്.
No comments:
Post a Comment