Tuesday, July 8, 2014

"എന്നുംഞാന്‍ ചെമ്മേ നിറഞ്ഞിരുന്നു"


"എന്നുംഞാന്‍ ചെമ്മേ നിറഞ്ഞിരുന്നു" 
(18th Nov.2011)
സൂര്യപ്രഭയില്‍ ഞാന്‍ നിറഞ്ഞിരുന്നു 
അമ്പിളിനിലാവിലും ഞാനിരുന്നു
മഞ്ഞുകണത്തിലും മറഞ്ഞിരുന്നു  
മഴയായി ഞാനെങ്ങും പെയ്തിരുന്നു.         

വിത്തുകളിലോഞാനൊളിഞ്ഞിരുന്നു  
തൈച്ചെടിക്കുള്ളില്‍ കുനിഞ്ഞിരുന്നു 
വൃക്ഷമായ് വേഗം വളര്‍ന്നുവന്നു 
വൃക്ഷത്തിലേവം നിറഞ്ഞുനിന്നു.  

പൂമൊട്ടിലെല്ലാമൊതുങ്ങിനിന്നു 
പൂക്കളില്‍ തേനായ്കിനിഞ്ഞു നിന്നു 
പൂമ്പാറ്റകളിലും ഞാന്‍പാറി നിന്നു 
പൂമ്പൊടിപരാഗമായ്  തൂവിനിന്നു.

പൂവന്‍പഴത്തിലും ഞാനിരുന്നു              
പൂവട തന്നിലുമൊളിച്ചിരുന്നു 
ഉണ്ണിതന്നാഹാരമായിനിന്നു 
ഉണ്ണിതന്‍ രേതസ്സില്‍ ഞാനിരുന്നു.

ബീജലക്ഷങ്ങളായ് ഞാന്‍  നിരന്നിരുന്നു 
ഒരുമുത്തുഭഗവാന്‍ തിരഞ്ഞെടുത്തു
കുഞ്ഞുണ്ണിയായെന്നെ കനിഞ്ഞെടുത്തു 
ഒരുദിവ്യപാത്രത്തില്‍ കൊണ്ടുവച്ചു
ഉണ്ണിമായ, തന്നുള്ളത്തില്‍  സ്വീകരിച്ചു
മണ്ണും വളവുംതന്നനുഗ്രഹിച്ചു.

അമ്പാടിക്കണ്ണന്‍-തന്‍ വൈഭവത്താല്‍  
ഉണ്ണിമായ തന്നുള്ളില്‍ ഞാനൊളിഞ്ഞിരുന്നു                
അമ്പാടിപ്പൈതലിന്‍ അന്ത:സംരക്ഷണത്താല്‍ 
ഉണ്ണിമുത്തുവളര്‍ന്നു വളര്‍ന്നുവന്നു
മാസം തികഞ്ഞപ്പോള്‍ പുറത്തുവന്നു 
ഉണ്ണിതന്‍-മായാ-വൈഭവം പോല്‍ !

No comments: