Showing posts with label Malayalam Poems. Show all posts
Showing posts with label Malayalam Poems. Show all posts

Tuesday, July 8, 2014

"എന്നുംഞാന്‍ ചെമ്മേ നിറഞ്ഞിരുന്നു"


"എന്നുംഞാന്‍ ചെമ്മേ നിറഞ്ഞിരുന്നു" 
(18th Nov.2011)
സൂര്യപ്രഭയില്‍ ഞാന്‍ നിറഞ്ഞിരുന്നു 
അമ്പിളിനിലാവിലും ഞാനിരുന്നു
മഞ്ഞുകണത്തിലും മറഞ്ഞിരുന്നു  
മഴയായി ഞാനെങ്ങും പെയ്തിരുന്നു.         

വിത്തുകളിലോഞാനൊളിഞ്ഞിരുന്നു  
തൈച്ചെടിക്കുള്ളില്‍ കുനിഞ്ഞിരുന്നു 
വൃക്ഷമായ് വേഗം വളര്‍ന്നുവന്നു 
വൃക്ഷത്തിലേവം നിറഞ്ഞുനിന്നു.  

പൂമൊട്ടിലെല്ലാമൊതുങ്ങിനിന്നു 
പൂക്കളില്‍ തേനായ്കിനിഞ്ഞു നിന്നു 
പൂമ്പാറ്റകളിലും ഞാന്‍പാറി നിന്നു 
പൂമ്പൊടിപരാഗമായ്  തൂവിനിന്നു.

പൂവന്‍പഴത്തിലും ഞാനിരുന്നു              
പൂവട തന്നിലുമൊളിച്ചിരുന്നു 
ഉണ്ണിതന്നാഹാരമായിനിന്നു 
ഉണ്ണിതന്‍ രേതസ്സില്‍ ഞാനിരുന്നു.

ബീജലക്ഷങ്ങളായ് ഞാന്‍  നിരന്നിരുന്നു 
ഒരുമുത്തുഭഗവാന്‍ തിരഞ്ഞെടുത്തു
കുഞ്ഞുണ്ണിയായെന്നെ കനിഞ്ഞെടുത്തു 
ഒരുദിവ്യപാത്രത്തില്‍ കൊണ്ടുവച്ചു
ഉണ്ണിമായ, തന്നുള്ളത്തില്‍  സ്വീകരിച്ചു
മണ്ണും വളവുംതന്നനുഗ്രഹിച്ചു.

അമ്പാടിക്കണ്ണന്‍-തന്‍ വൈഭവത്താല്‍  
ഉണ്ണിമായ തന്നുള്ളില്‍ ഞാനൊളിഞ്ഞിരുന്നു                
അമ്പാടിപ്പൈതലിന്‍ അന്ത:സംരക്ഷണത്താല്‍ 
ഉണ്ണിമുത്തുവളര്‍ന്നു വളര്‍ന്നുവന്നു
മാസം തികഞ്ഞപ്പോള്‍ പുറത്തുവന്നു 
ഉണ്ണിതന്‍-മായാ-വൈഭവം പോല്‍ !

"ഭഗവത് കൃപ"


"ഭഗവത് കൃപ"

(9.4.2008)

ഭഗവാന്‍റെ കൃപയാകും 
മഴയില്‍നിന്നൊരുതുള്ളി 
മതിയല്ലോ, മനതാരില്‍ 
വിത്തൊന്നു മുളയ്ക്കാനായ്.

ഭഗവാന്‍റെ കൃപയാകും 
വെയിലിന്‍റെയൊരു രശ്മി 
മതിയല്ലോ, മനതാരില്‍ 
പൂമൊട്ടുവിരിയാനായ്.

ഭഗവാന്‍റെ കൃപയാകും 
നിലാവിന്‍റെയൊരുവെട്ടം
മതിയല്ലോ, മനതാരില്‍ 
വിളവെല്ലാം വിളയാനായ്.

ഭഗവാന്‍റെ കൃപയാകും 
സത്സംഗത്തിനിടയായാല്‍ 
മതിയല്ലോ, മനതാരില്‍ 
തിരുനാമം ഉണരാനായ്.

ഭഗവാന്‍റെ കൃപയാകും 
അറിവിന്‍റെ ശകലങ്ങള്‍ 
മതിയല്ലോ, നാമജപം 
അവിരാമം തുടരാനായ്.

ഭഗവാന്‍റെ കൃപയാകും 
ഗുരുനാഥന്‍ കനിഞ്ഞെന്നാല്‍ 
മതിയല്ലോ, നാമെല്ലാം 
ജഗദീശനിലലിയാനായ്.

"കണ്ണിന്നു കണ്ണനാം കണ്ണനെങ്ങും നിറഞ്ഞൂ"





"കണ്ണിന്നു കണ്ണനാം കണ്ണനെങ്ങും നിറഞ്ഞൂ" 

(27.12.13)

ഇല്ലത്തുപോയപ്പോൾ 
ഊഞ്ഞാലുകണ്ടൂ. 
ഊയലാടുമ്പോൾ 
കണ്ണൊന്നടച്ചൂ.
കണ്ണടച്ചീടുമ്പോൾ 
പാട്ടൊന്നുമൂളി. 
കീർത്തനം മൂളുമ്പോൾ 
ചിന്തകൾ മാഞ്ഞൂ.
ചിന്തകൾ പോയപ്പോൾ 
കണ്ണൻ വരുന്നൂ.
കണ്ണനെ കണ്ടപ്പോൾ 
ഞാനും മറഞ്ഞൂ.
ഞാനെങ്ങോ മാഞ്ഞപ്പോൾ 
കണ്ണൻ നിറഞ്ഞൂ.

അമ്മ




അമ്മ

(25.6.14)

നരജീവിതത്തിലറിയാതെയെങ്കിലും
തെറ്റുക വന്നിടും പലപ്പോഴും.
പുനരാതെറ്റുക അവനൊരിക്കലും 
ആവർത്തിക്കാതിരിക്കുകിൽ, എന്നും-
പുണർന്നീടുമമ്മ, കനിഞ്ഞീടുമെന്നും 
ർത്തൻ പ്രാർത്ഥന ഒരിക്കലും 
പേർത്തും വൃഥാവിലാവില്ലെന്നറിയണം 

"വിഷു വരവായി"



"വിഷു വരവായി"

(12.4.2013)


കൊന്നപ്പൂവൊരുങ്ങിനിന്നു 
അന്നഫലവർഗ്ഗങ്ങൾ നിരന്നു
കണിയൊരുക്കി ഞാൻ കിടന്നു 

കണികാണാൻ കാത്തുകിടന്നു. 


പുലരും മുൻപുണർന്നു 

വിളക്കും കൊളുത്തിയിരുന്നു 

വിളിച്ചുണർത്തി മാറിനിന്നു 

വീട്ടിലെല്ലാവരുമുണർന്നു. 


കണികണ്ടു കണ്‍കുളിർന്നു 
കൈനീട്ടം വാങ്ങിനിന്നു
കണ്ണനെന്നും കണ്ണിലെന്നും 
കരളിലെന്നും കടന്നിരുന്നു! 

മുരളീധാരി

മുരളീധാരി


(16.2.14)

മയിലും മയിൽപീലികളും 
മുകിലും മുകിൽമാലകളും 
മലയും മലനിരകളും 
നീലയും നീലക്കാർവർണ്ണനും 
മനമിതിൽ ഓടിയണയുന്നേൻ 
മനമോഹന ഓടക്കുഴൽധാരിയും.